ചാലക്കുടി: പ്രസ് ക്ലബ് വാർഷികവും അവാർഡ് ദാനവും ഡിസംബർ ആറിന് വ്യാപാര ഭവൻ ജൂബിലി ഹാളിൽ നടക്കും. വൈകീട്ട് നാലിന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ബി.ഡി. ദേവസി എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ. സിദ്ദിക്ക്, സെക്രട്ടറി സി.കെ. പോൾ എന്നിവർ വിവിധ ചടങ്ങുകൾ നിർവഹിക്കും. എ.പി. തോമസ് ദൃശ്യപ്രതിഭാ പുരസ്‌കാരം, വിദ്യാഭ്യാസ അവാർഡുകൾ, ചികിത്സാ സഹായം എന്നിവ വിതരണം ചെയ്യും. മേഖലയിലെ എല്ലാ പത്ര ഏജന്റുമാരെയും വിതരണക്കാരെയും യോഗത്തിൽ ആദരിക്കും.