പുതുക്കാട്: കേരളത്തിൽ നിന്ന് ഫിസിക്‌സ് വിഭാഗത്തിലെ ഏക പ്രതിനിധിയാണ് ഡോ. ടി.വി. വിമൽകുമാർ. മുംബയിലെ ഹോമി ഭാഭ സെന്റർ ഫൊർ സയൻസ് എഡ്യുക്കേഷൻ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് പരിശീലനം ആരംഭിച്ചു കഴിഞ്ഞു. അഞ്ചു തലമായി നടക്കുന്ന വിദ്യാർത്ഥി തിരഞ്ഞെടുപ്പ് അവരുടെ ശാസ്ത്ര അഭിരുചിയും വിവിധ ശാസ്ത്ര പ്രശ്‌നങ്ങൾ മനസ്സിലാക്കി എങ്ങനെ പരിഹാര മാർഗങ്ങൾ കണ്ടെത്താം തുടങ്ങിയ വിഷയങ്ങളിലാണ് 2019- 2020 അന്തർദേശിയ ഒളിമ്പ്യാഡ്. വിവിധ ശാസ്ത്ര വിഷയങ്ങളായി തിരിച്ചു 2020 ജൂലായ് മുതൽ ഡിസംബർ വരെയാണ് ഒളിമ്പ്യാഡ്.
51-ാം അന്തർദേശീയ ഫിസിക്‌സ് ഒളിമ്പ്യാഡ് ജൂലായിൽ ലിത്വാനിയയിലാണ്. അഞ്ചു തലത്തിൽ നടക്കുന്ന വിദ്യാർത്ഥി തിരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രാതിനിധ്യം കുറവായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടുത്ത വർഷങ്ങളിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കൂടുതൽ വിദ്യാർത്ഥികളെ ശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുപ്പിക്കാനുള്ള പദ്ധതി തയ്യറാക്കുമെന്നു ഡോ.ടി.വി. വിമൽകുമാർ പറഞ്ഞു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ശാസ്ത്ര ജാലകം പദ്ധതി സംസ്ഥാന കോ - ഓർഡിനേറ്റർ ആണ് ഡോ. ടി.വി. വിമൽ കുമാർ, മുപ്ലിയം സ്വദേശിയാണ്. അന്തർദേശീയ തലത്തിൽ വിവിധ ശാസ്ത്ര വിഷയങ്ങളിൽ നടക്കുന്ന ഒളിമ്പ്യാഡിലേക്ക് വിദ്യാർത്ഥികളെ തയ്യറാക്കുക എന്നതാണ് അദ്ധ്യാപക ഗ്രൂപ്പിന്റെ ലക്ഷ്യം.