ചേലക്കര: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഡ്രൈവർക്കും യാത്രികനും പരിക്ക് പറ്റി. ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. പഴയന്നൂർ മായന്നൂർ റോഡിൽ ഇന്നലെ പകൽ പതിനൊന്നിനാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലം സ്വദേശികളായ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചത്ത പന്നിയെ വനപാലകരെത്തി കൊണ്ടു പോയി.
വാഴക്കോട് പഴയന്നൂർ റോഡ്, കായാംപൂവം മായന്നൂർ റോഡ്, ചേലക്കര എളനാട് പഴയന്നൂർ എന്നീ റോഡുകളിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിരവധി അപകടങ്ങളാണ് അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളത്. ഇരുചക്ര വാഹനവും ഓട്ടോറിക്ഷയുമാണ് കൂടുതൽ അപകടത്തിൽ പെട്ടിട്ടുള്ളത്. അപകടത്തെ തുടർന്ന് മരണപ്പെട്ടവരും ഗുരുതര പരിക്കേറ്റു. ഇപ്പോഴും ചികിത്സയിൽ കഴിയുന്നവരും ഉണ്ട്.
രാത്രിയിൽ അപ്രതീക്ഷിതമായി വാഹനത്തിനു മുമ്പിൽ ചാടുന്ന കാട്ടുപന്നിയെ പേടിച്ചാണ് പലരും ഇപ്പോൾ യാത്ര ചെയ്യുന്നത്.