മാള: സനാതന ധർമ്മ സഭ കോൾക്കുന്ന് അയ്യപ്പക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം 6,7 തിയ്യതികളിൽ ആഘോഷിക്കും. വെള്ളിയാഴ്ച വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, ഭഗവതിസേവ, ദീപാരാധന എന്നിവ നടക്കും. ശനിയാഴ്ച രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതിഹവനം, ഉഷപൂജ, അഷ്ടമിച്ചിറ മഹാദേവക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, തിരിച്ച് കാവടിയാട്ടത്തിന്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ എഴുന്നള്ളിപ്പ്, രാവിലെ 10 മുതൽ പ്രത്യേക പൂജകൾ എന്നിവ നടക്കും. ഉച്ചതിരിഞ്ഞ് 3 മുതൽ 7വരെ കാവടിയാട്ടത്തിന്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. തുടർന്ന് ദീപാരാധനയും അമൃത ഭോജനവും നടക്കും. ക്ഷേത്രം തന്ത്രി താണിയത്ത് സുധനും മേൽശാന്തി മാരിക്കൽ കരിപ്പാത്ര ശ്രീജിത്തും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. സഭ പ്രസിഡന്റ് സദാനന്ദൻ ചാട്ടുപറമ്പിൽ, സെക്രട്ടറി രാജൻ നടുമുറി, കൺവീനർ രാജൻ ചെറിയാംപാടത്ത് തുടങ്ങിയവർ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് നേതൃത്വം നൽകും.