തൃശൂർ: കോടതിയിൽ സാക്ഷിയെ പ്രതി ഭീഷണിപ്പെടുത്തിയെന്ന് പരാതി. മോഷണക്കേസിലെ പ്രതി അഞ്ചേരി സ്വദേശി ജിമ്മിയാണ് അഞ്ചേരിയിലെ വ്യാപാരി ഭാസ്കരനെ ഭീഷണിപ്പെടുത്തിയത്. മജിസ്ട്രേറ്റിന്റെ നിർദ്ദേശ പ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തിയ വിവരം സാക്ഷി അസിസ്റ്റന്റ് പബ്ളിക് പ്രൊസിക്യൂട്ടറോട് പറയുകയും അദ്ദേഹം വിവരം കോടതിയെ ധരിപ്പിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് കോടതിയിൽ അഭിഭാഷകർ തമ്മിൽ ചെറിയ രീതിയിൽ തർക്കമുണ്ടായി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് സംഭവം.