പട്ടിക്കാട്: അജ്ഞാതനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീച്ചി ഡാമിന്റെ വ്യഷ്ടി പ്രദേശമായ വള്ളിക്കയം ഭാഗത്താണ് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മ്യതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ട്. പാന്റും ഷർട്ടും മുകളിൽ കമ്പിളി ബനിയനുമാണ് വേഷം. എകദേശം 50 വയസ്സ് പ്രായം തോന്നും. പീച്ചി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മ്യതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.