കൊടുങ്ങല്ലൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് തല നിക്ഷേപക സംഗമം നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ സംഗമം ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലിയുടെ അദ്ധ്യക്ഷനായി. കൗൺസിലർ ഡോ. പി.വി. ആശാലത, താലൂക്ക് വ്യവസായ ഓഫീസർ പി.ആർ. സിന്ധു, കെ. സതീഷ് എന്നിവർ പ്രസംഗിച്ചു.
നിക്ഷേപ സാദ്ധ്യതാ സംരംഭങ്ങളും 2019 ലെ ചെറുകിടഇടത്തരം സംരംഭം സുഗമമാക്കൽ ബില്ലും എന്ന വിഷയത്തെക്കുറിച്ച് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രൻ, ജി.എസ്.ടി നിയമത്തെക്കുറിച്ച് പി.എം.എ. കരീം, സംരംഭകത്വ മേഖലയിലെ അനുഭവങ്ങൾ എന്ന വിഷയത്തെക്കുറിച്ച് എ.ആർ. രവീന്ദ്രൻ, ബാങ്കിങ് നടപടിക്രമങ്ങൾ സംബന്ധിച്ച് വി.ആർ. രാമചന്ദ്രൻ, പാക്കേജിംഗ് ലൈസൻസ് നടപടിക്രമങ്ങൾ' സംബന്ധിച്ച് പി. ഇഗ്‌നേഷ്യസ്, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ പദ്ധതികളെ സംബന്ധിച്ച് പി.എൻ. വേണുഗോപാൽ എന്നിവർ ക്ലാസ്സുകളെടുത്തു.