bjp-gandhi-sangalp-yathr
ബി.ജെ.പി കയ്പ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി സങ്കൽപ്പ് യാത്രയുടെ സമാപന സമ്മേളനം ചെന്ത്രാപ്പിന്നി സെന്ററിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം ഉസ്താദ് മജീദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

കയ്പ്പമംഗലം: ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പെരിഞ്ഞനം സെന്ററിൽ നിന്നും ചെന്ത്രാപ്പിന്നിയിലേക്ക് ഗാന്ധി സങ്കൽപ്പ് യാത്ര നടത്തി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ജാഥാ ക്യാപ്ടനായ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജോർജ്ജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യാത്രയുടെ സമാപന സമ്മേളനം ചെന്ത്രാപ്പിന്നി സെന്ററിൽ സംസ്ഥാന സമിതി അംഗം ഉസ്താദ് മജീദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്. അനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. ഉല്ലാസ് ബാബു, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി എ.ആർ. അജിഘോഷ്, കെ.പി. ജോർജ്ജ്, സി.കെ. പുരുഷോത്തമൻ,ജ്യോതിബാസ് തേവർ കാട്ടിൽ എന്നിവർ സംസാരിച്ചു.