തൃശൂർ: ക്രിസ്മസ്- പുതുവത്സരാഘോഷ വേളയിൽ അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ എക്‌സൈസ് വകുപ്പിന്റെ തൃശൂർ അയ്യന്തോൾ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമും, താലൂക്ക് തലത്തിൽ എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകളും ജനുവരി അഞ്ച് വരെ പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു.
സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത്, വ്യാജ മദ്യത്തിന്റെ നിർമ്മാണ വിതരണം തടയൽ എന്നിവയാണ് കൺട്രോൾ റൂമിന്റെ ലക്ഷ്യം. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥർ വഴിയും കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുവാൻ സ്‌ട്രൈക്കിങ്ങ് ഫോഴ്‌സുകളും സജ്ജമാക്കിയിട്ടുണ്ട്.
അനധികൃത സ്പിരിറ്റോ മദ്യമോ, മയക്കു മരുന്നോ, മറ്റ് ലഹരി വസ്തുക്കളോ ജില്ലയിലേക്ക് കടത്തുന്നതോ കൈകാര്യം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പൊതു ജനങ്ങൾക്ക് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കാം. അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരം നൽകുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ജില്ലാ കൺട്രോൾ റൂം- 0487236127, 9447178060, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ- 9447178060, അസിസ്റ്റന്റ്എക്‌സൈസ് കമ്മീഷണർ- 9496002868. താലൂക്ക്തല കൺട്രോൾ റൂമുകളുടെ നമ്പറുകൾ: തൃശൂർ- 04872327020, 9400069583, ഇരിങ്ങാലക്കുട- 0480 2832800, 9400069589, വടക്കാഞ്ചേരി- 04884 232407, 9400069585, വാടാനപ്പിള്ളി- 0487 2290005, 9400069587, കൊടുങ്ങല്ലൂർ- 04802809390, 9400069591, എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് ഓഫീസ് തൃശൂർ- 0487 2362002, 9400069582, എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് ചെക്ക് പോസ്റ്റ് വെറ്റിലപ്പാറ- 04802769011, 9400069606.