ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ.അംബേദ്കറുടെ 64-ാം മഹാ പരിനിർവാൺ ദിനാചരണം ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: ഡോ.അംബേദ്കറുടെ 64-ാം മഹാ പരിനിർവാൺ ദിനം ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സർജു തൊയ്ക്കാവ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജോർജ്ജ്, മോർച്ച ഭാരവാഹികളായ ശശി മരതയൂർ, ബാബു വാസുദേവ്, വി.സി. ഷാജി, രാജേഷ് കൊട്ടാരത്ത്, ഗോപി, മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.