കൊടുങ്ങല്ലൂർ: കടമ്പകൾ ഏറെക്കടന്ന് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെത്തിയ മതിലകം സെന്റ്. ജോസഫ് സ് ഹൈസ്‌കൂൾ ടീം നേടിയ എ ഗ്രേഡുകളിലൊന്നിന് ഇരട്ടി മധുരം. ഉറുദു സംഘഗാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് എ ഗ്രേഡാണ് സംഘം നേടിയത്. ജില്ല കലോത്സവത്തിൽ അർഹത ഉണ്ടായിട്ടും മൂന്ന് പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളിയ ഈ ടീമിന് അപ്പീലും അനുവദിച്ചിരുന്നില്ല. എന്നാൽ ലോകായുക്ത വഴി സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു. സംസഥാന കലോത്സവത്തിൽ മറ്റ് മൂന്ന് ഇനങ്ങൾക്ക് എ ഗ്രേഡ് നേടിയ മുഹമ്മദ് റൗമിനാണ് ടീമിനെ നയിച്ചത്...