എരുമപ്പെട്ടി: പൂങ്ങോട് മേഖലയിൽ ചന്ദനം മുറിച്ച് കടത്തുകയായിരുന്ന രണ്ട് പേരെ കൂടി വനപാലകർ അറസ്റ്റ് ചെയ്തു. ചെറുതുരുത്തി പുതശേരി കണ്ടംകുമാരത്ത് വീട്ടിൽ മോഹൻദാസ് (51), കുളഞ്ചേരി വീട്ടിൽ കൃഷ്ണൻകുട്ടി (56) എന്നിവരെയാണ് ഡെപ്യൂട്ടി റേഞ്ചർ എം.പി അനിൽ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മോഹൻദാസിന്റെ കൈവശത്തിലുള്ള പറമ്പിൽ നിന്ന് ചന്ദനമരം മുറിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. ചന്ദനമരം കഷണങ്ങളാക്കി സ്വകാര്യ മരുന്ന് നിർമ്മാണ കമ്പനിയിൽ വില്പന നടത്താനാണ് തീരുമാനം. വടക്കാഞ്ചേരി റേഞ്ചിന് കീഴിൽ സ്വകാര്യ പറമ്പുകളിൽ നിന്ന് നിയമ വിരുദ്ധമായി ചന്ദനമരം മുറിച്ച് കടത്തുന്നത് വ്യാപകമാണ്. ഇതിനോടകം ചന്ദന മാഫിയ സംഘത്തിലെ നിരവധി പേരെ വനപാലകർ പിടികൂടിയിട്ടുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ. എ നൗഷാദ്, കെ. ഡി സൈജൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു...