വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ സാക്ഷരതാ തുടർ പ്രേരക് ആഴ്ച്ചകളായി ഔദ്യോഗിക ആസ്ഥാനം അടച്ച് പൂട്ടി രാഷ്ട്രീയ പിന്തുണയോടെ അധികാര ദുർവിനിയോഗം നടത്തുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി, യു.ഡി.എഫ് പാർലമെന്ററി പാർട്ടി എന്നിവ സംയുക്തമായി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ നിർദ്ധനരായ രോഗികളുടെയും, പാവപ്പെട്ടവരുടെയും ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉൾപ്പടെ ഓഫീസിൽ തടഞ്ഞ് വെച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ഇർഷാദ് കെ. ചേറ്റുവ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കാര്യാട്ട് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.എം സിദ്ദിക്ക്, പഞ്ചായത്തംഗങ്ങളായ എ.ബി. ബൈജു, സുമയ്യ സിദ്ദിക്ക്, ബീന സിംഗ് പണ്ടാരത്തിൽ, ഒ.കെ പ്രൈസൺ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.