പറപ്പൂർ: പോന്നോർ ശിവനടയ്ക്ക് സമീപം അപ്പനും മകനും കിണറ്റിൽ വീണു മരിച്ചു. പുത്തൂര് റപ്പായി മകൻ ജോജുവും (56) മകൻ ജോക്കുട്ടനുമാണ് (19) മരിച്ചത്. വീടിന് പിറകിൽ ഫുട്ബാൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ ബുദ്ധിവൈകല്യമുള്ള മകനെ രക്ഷിക്കാനായി ചാടിയപ്പോഴാണ് ജോജു മരിച്ചതെന്ന് കരുതുന്നു. അപകടം നടന്നതിന് ശേഷം ഒരു മണിക്കൂറിന് ശേഷമാണ് വീടിനകത്തുണ്ടായിരുന്ന മകൾ വിവരമറിയുന്നത്. തൃശൂരിൽ നിന്ന് ഫയർഫോഴ്‌സെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളിലെ അദ്ധ്യാപികയായ ജെസ്സിയാണ് ഭാര്യ. ജോക്കുട്ടൻ പോപ് പോൾ മേഴ്‌സി ഹോമിലെ വിദ്യാർത്ഥിയാണ്. സജിത്ത്, മിന്ന എന്നിവർ സഹോദരങ്ങളാണ്. കർഷകനായ ജോജു ക്ലാസ് കഴിഞ്ഞു വരുന്ന മകനോടൊപ്പം ഫുട്ബാൾ കളിക്കുന്നത് പതിവായിരുന്നു. കിണറിന്റെ ചുറ്റുമതിലിന് ഉയരക്കുറവും അപകടത്തിന് കാരണമായി.