മാള: ഭാരതീയ വിദ്യാനികേതൻ ജില്ലാ കബഡി ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് കൊരട്ടി നൈപുണ്യ കോളേജിലെ കായിക വിഭാഗം തലവൻ പി എ . ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. തുമ്പൂർ ഹരിശ്രീ വിദ്യാനികേതനിൽ നടന്ന ചാമ്പ്യൻഷിപ്പ് മാതൃഭാരതി പ്രസിഡന്റ് സജിത വേലായുധൻ ദീപം തെളിച്ചു. കൊടകര വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി . സി സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി കെ. വിജയൻ, കെ. സുനിൽ, എം. വി വിനോദ്, പ്രിൻസിപ്പൽ ബിന്ദു സോമൻ, എം.യു. അഭിലാഷ് എന്നിവർ സംസാരിച്ചു.