chamayam
കുഴൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി നടന്ന ആനച്ചമയ പ്രദർശനം

മാള: കുഴൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി നടന്ന ആനച്ചമയ പ്രദർശനം വർണ്ണാഭമായി . ക്ഷേത്രം ഊട്ടുപുരയിൽ നടന്ന പ്രദർശനം കാണാൻ നിരവധി പേരെത്തി. രാവിലെ മൂന്ന് ആനകളെ അണിനിരത്തി നടന്ന ശീവേലിക്ക് കുഴൂർ സുധാകര മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. പൂരത്തിന്റെ പകിട്ടോടെയാണ് ഇന്ന് ഏകാദശി ഉത്സവം ആഘോഷിക്കുന്നത്. ഏകാദശി ഉത്സവത്തിന് രാവിലെ ശീവേലിക്കും വൈകീട്ട് കാഴ്ച ശീവേലിക്കും 15 ആനകളെ അണിനിരത്തും. കാഴ്ച ശീവേലിക്ക് വർണ്ണ ശബളമായ കുടമാറ്റം നടക്കും. രാത്രിയാണ് ഏകാദശി വിളക്ക് എഴുന്നള്ളിപ്പ്.