ചാലക്കുടി: ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളിൽ ഒന്നായ പൂനയുടെ മാതൃകയിൽ സാങ്കേതിക പരിഷ്‌കരണം കാലിക്കറ്റ് സർവകലാശാലയിൽ നടപ്പാക്കാൻ തീരുമാനിച്ചതായി സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലി. എസ്.എച്ച് കോളേജിൽ നടന്ന ഗാന്ധിയൻ ഫിലോസഫിയെക്കുറിച്ചുള്ള ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈൻ മാർക്ക് രേഖപ്പെടുത്തൽ, ഉത്തര കടലാസ് ബാർകോഡിൽ എന്നിവയെല്ലാം നടത്തി പരീക്ഷ കഴിഞ്ഞ് ഒന്നര മാസത്തിനികം ഫലപ്രഖ്യാപനത്തിന് സാധ്യമാക്കും. ചാലക്കുടിയിൽ വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രത്തിന്റെ പരിശീലന കേന്ദ്രം ഉടനെ ആരംഭിക്കും. യൂജിൻ മോറേലി തുടർന്നു പറഞ്ഞു. പ്രിൻസിപ്പാൾ സിസ്റ്റർ ഐറിൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്. രാജേന്ദ്രൻ ക്ലാസ് നയിച്ചു. ഡോ. ചാക്കോ ജോസ്, പി. ജോസ് ജെയിംസ്, യൂണിയൻ ചെയർപേഴ്‌സൺ കൃഷ്‌നാ ഗീതി, ഡോ. ഷേർളി ജോസ്, ഡോ.കെ. അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.