ഗുരുവായൂർ: നവീകരിച്ച മരപ്രഭു ശിൽപ്പത്തിന് പാലഭിഷേകം നടത്തി. ഗുരുവായൂർ ക്ഷേത്രം ഓതിക്കനും മുൻ മേൽശാന്തിയുമായ കക്കാട് ദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാലഭിഷേകം നടത്തിയത്. 1500 ലിറ്റർ പാൽ ഉപയോഗിച്ചായിരുന്നു പാലഭിഷകം. എതാനും മാസം മുൻപ് ഇടിവെട്ടിൽ മരപ്രഭുവിന്റെ മൂക്ക് അടർന്നു വീണ് കേടുപാടുകൾ പറ്റിയിരുന്നു.