ചേർപ്പ് : എസ്.എൻ.ഡി.പി യോഗം അവിണിശേരി ശാഖയുടെ വാർഷിക പൊതുയോഗം നടത്തി. ശാഖാ മന്ദിരത്തിൽ നടന്ന പൊതുയോഗത്തിൽ ശാഖ പ്രസിഡന്റ് എം.കെ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫിസർ സുഭാഷ് തേങ്ങാമൂച്ചി ഉദ്‌ഘാടനം ചെയ്തു.
വിദ്യാഭ്യാസ അവാർഡ് യൂണിയൻ വനിതാസംഘം സെക്രട്ടറി ഷിനി ഷൈലജൻ നടത്തി. ശാഖാ സെക്രട്ടറി പി.യു ബാബു രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കൽ യൂണിയൻ കൗൺസിലർ സാജി കൊട്ടിലപ്പാറ നടത്തി. യൂണിയൻ കൗൺസിലർ ബിജു മണപ്പെട്ടി , ടി.കെ ശിവരാമൻ, കെ.കെ ചന്ദ്രൻ , ആശ രവി എന്നിവർ പ്രസംഗിച്ചു. ശാഖാ കമ്മിറ്റി അംഗം എം.എസ് വിജയൻ സ്വാഗതവും കമ്മിറ്റി അംഗം മോഹനൻ കെ.വി നന്ദിയും പറഞ്ഞു...