കയ്പ്പമംഗലം : പെരിഞ്ഞനം പൊന്മാനിക്കുടം മുമ്പുവീട്ടിൽ വിശ്വനാഥപുരം ശ്രീ ഭഗവതി ക്ഷേത്രോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ശ്രീനിവാസൻ, മേൽശാന്തി ഷിജിൻ അണക്കത്തിൽ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ ഉഷപൂജ, അഭിഷേകം, ശീവേലി എന്നിവ നടന്നു.
വൈകീട്ട് നടന്ന കാഴ്ച ശീവേലിയിൽ മൂന്ന് ആനകൾ അണിനിരന്നു. പാമ്പാടി രാജൻ തിടമ്പേറ്റി. ഊട്ടോളി മഹാദേവൻ, ഉഷസ് ശങ്കരൻ കുട്ടി ഇരുവശത്തുമായി അണിനിരന്നു. തുടർന്ന് ദീപാരാധന, പന്തീരാഴി, തായമ്പക, പുലർച്ചെ എഴുന്നള്ളിപ്പ്, ഗുരുതി തർപ്പണം, മംഗളപൂജ എന്നിവ നടന്നു.
ഉത്സവാഘോഷത്തിന് ക്ഷേത്രം ഭാരവാഹികളായ എം.കെ സത്യനാഥൻ, എം.കെ മുരളീധരൻ, എം.ആർ രഞ്ജിത്ത്, എം.ആർ രവീന്ദ്രൻ, എം.ആർ സിദ്ധാർത്ഥൻ, ഉഷാ ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി. 14 ന് വൈകീട്ട് ആറിന് നടതുറക്കും...