കൊടുങ്ങല്ലൂർ: ദേശീയ വിദ്യാഭ്യാസ നയം കരടിലെ ദോഷകരമായ നിർദ്ദേശങ്ങൾ തിരുത്തണമെന്നതുൾപ്പടെയുള്ള പ്രമേയങ്ങൾ കെ.എസ്.ടി.എ. ജില്ലാ സമ്മേളനം അംഗീകരിച്ചു. പ്രതിനിധി സമ്മേളനത്തിലാണ് ജനുവരി 8 ലെ ദേശീയ പണിമുടക്ക് ചരിത്ര വിജയമാക്കണമെന്നതുൾപ്പെടെയുള്ള 20 പ്രമേയങ്ങൾ അംഗീകരിച്ചത്.

പി.ഐ യൂസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി വി.കല, സി.എ. യൂസഫ്, ടി.വി. മദനമോഹനൻ, കെ.കെ. പ്രകാശൻ, ബാബു, ജെയിംസ് പി. പോൾ, വി.എം. കരീം, പി.വി.ഉണ്ണികൃഷ്ണൻ, കെ.ആർ. വത്സലകുമാരി എന്നിവർ സംസാരിച്ചു.

നിലവിലുള്ള സെക്രട്ടറി വി. കലയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി സാജൻ ഇഗ്നേഷ്യസ് (പ്രസിഡന്റ്), ടി.എൻ. അജയകുമാർ, കെ.കെ. പ്രമോദ്, എം.ജി. ജയ, ഡെന്നി കെ ഡേവിഡ്‌ (വൈസ് പ്രഡിഡന്റുമാർ), വി.വി. ശശി, പി.ഐ. യൂസഫ്, ബി. സജീവ്, കെ.എസ്. പത്മിനി (ജോയന്റ് സെക്രട്ടറിമാർ), സി.എ. നസീർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.