കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്തിലെ രണ്ടിടങ്ങളിൽ നായ്ക്കൾ അപകടകാരികളായി. അഴീക്കോട് മുനക്കലിന് സമീപം തെരുവ് നായയുടെ ആക്രമണത്തിൽ ആറ് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റപ്പോൾ, എറിയാട് ഗവ. കെ.വി.എച്ച്.എസ് ഭാഗത്ത് വളർത്തുനായയുടെ ആക്രമണത്തിൽ നാല് പേർക്കും അഞ്ച് കന്നുകാലികൾക്കും കടിയേറ്റു. അഴീക്കോട് ശ്രീനാരായണ സമാജം പരിസരത്ത് തെരുവ് നായ അപകടകാരിയായി. എട്ടുതെങ്ങും പറമ്പിൽ അഫ്സലിന്റെ മകൻ മുഹമ്മദ് ആദിൽ (6), മഠത്തിപ്പറമ്പിൽ സന്തോഷ് (57), തൊടാത്ര അനീഷ് (42), കൈമാതുരുത്തി കാർഗിൽ (20) എന്നിവരെ ആക്രമിച്ചു. കേരളവർമ്മ ഹയർ സെക്കൻഡറി സ്കൂളിന് വടക്കുവശം വളർത്തുനായ അപകടകാരിയായി. തുപ്രാട്ട് പവിത്രൻ, കോരുകുളത്ത് നാദിർഷ, പുല്ലാനി നൗഫൽ, വേളേക്കാട്ട് ലാൽ എന്നിവരെയും, പരിസരങ്ങളിലെ അഞ്ച് പോത്തുകളെയും കടിച്ച് പരിക്കേൽപ്പിച്ചു. കടിയേറ്റവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.