കയ്പ്പമംഗലം: കയ്പ്പമംഗലം വഴിയമ്പലത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള കത്തിനശിച്ചു. വഴിയമ്പലം പള്ളിക്ക് കിഴക്കു വശം പള്ളിപ്പാടത്ത് ഇസ്മയിലിന്റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
ഇസ്മയിലിന്റെ മകൻ ഇസ്മു സംഭവ സമയം വീടിനകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണർന്ന ഉസ്മു വാതിൽ തുറന്നു നോക്കിയപ്പോൾ വീടിനകത്ത് പുക നിറഞ്ഞ് നിൽക്കുന്ന അവസ്ഥയിലായിരുന്നു. അയൽവാസികളെത്തി വെള്ളം പമ്പ് ചെയ്ത് തീയണച്ചു. അടുക്കളയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. വാഷിംഗ് മെഷീൻ, സോഡ മേക്കർ, വാട്ടർ ഫിൽട്ടർ, മിക്‌സി, ഭക്ഷ്യ വസ്തുക്കൾ, പാത്രങ്ങൾ തുടങ്ങിയവയെല്ലാം കത്തി നശിച്ചു. ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി...