ഗുരുവായൂർ: നഗരസഭാ റോഡിലെ കുഴിയിൽ നഗരസഭയുടെ സ്വന്തം വാഹനം വീണ് ആക്‌സിൽ പൊട്ടി. കിഴക്കെ നടയിൽ മാണിക്കത്ത്പടി റോഡിലാണ് നഗരസഭയുടെ ജീപ്പ് കുഴിയിൽ വീണ് ആക്‌സിൽ ഒടിഞ്ഞത്. നിരവധി വാഹനങ്ങൾ ഗുരുവായൂരിലെ പി.ഡബ്ലു.ഡി റോഡിലും നഗരസഭാ റോഡിലും ഉള്ള കുഴിയിൽ വീണ് കേടുപറ്റുന്നത് പതിവായിരിക്കുകയാണ്. ഒടുവിൽ നഗരസഭയുടെ വാഹനം തന്നെ കുഴിയിൽ വീണ് ആക്‌സിൽ ഒടിഞ്ഞു.