തൃശൂർ : കേരള ബാങ്ക് രൂപീകൃതമായതിന്റെ ജില്ലാതല ആഘോഷ പരിപാടി തേക്കിൻകാട് മൈതാനിയിൽ ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ് മുഖ്യാതിഥിയായി.
നിരവധി മേഖലകളിൽ വളരുന്ന ഒന്നാണ് സഹകരണ പ്രസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന്റെ വികസന പ്രക്രിയയിൽ വലിയ പങ്കാണ് സഹകരണ പ്രസ്ഥാനങ്ങൾ വഹിക്കുന്നതെന്നും കേരള ബാങ്ക് സഹകരണ മേഖലക് പുത്തൻ ശക്തി പകരുമെന്നും കെ. രാജൻ പറഞ്ഞു. വി.ആർ സുനിൽ കുമാർ എം.എൽ.എ, പി.എ.സി.എസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. മുരളീധരൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി.കെ. സതീഷ് കുമാർ, ജോയിന്റ് ഡയറക്ടർ ടി. ഹരിദാസ്, തൃശൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ പോൾസൺ ആലപ്പാട്ട്, ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലെ സഹകാരികൾ പങ്കെടുത്ത ഘോഷയാത്രയും നടന്നു..