തൃശൂർ: തകർന്നടിഞ്ഞ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് യു.ഡി.എഫ് 13ന് ധവളപത്രമിറക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു. മന്ത്രി തോമസ് ഐസക് പൂർണ പരാജയമാണ്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണുള്ളത്.
ട്രഷറികൾ അടച്ചു പൂട്ടേണ്ട സാഹചര്യമാണ്. നികുതി കുടിശിക പിരിച്ചെടുക്കാൻ നടപടിയില്ല. പാഴ്‌ച്ചെലവുകൾ നിയന്ത്രിക്കുന്നില്ല. കിഫ്ബി അഴിമതിക്കൂടാരമായി. കോളേജ് യൂണിയൻ ചെയർമാന്മാരെ ലണ്ടനിലേക്ക് അയക്കാനുള്ള നീക്കവും ധൂർത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുപയോഗിക്കേണ്ട പണമാണ് ധൂർത്തടിക്കുന്നത്. ജപ്പാനിലെ യൂണിവേഴ്‌സിറ്റികൾ തമ്മിൽ കരാർ ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രി അവിടെ പോകേണ്ട കാര്യമില്ല. ഇതുവരെ നടത്തിയ വിദേശ യാത്രകൾ കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു...