കോണത്തുകുന്ന്: മനക്കലപാടി -താണിയാത്ത്കുന്ന് ആനയ്ക്കൽ ശ്രീ ധന്വന്തരി ക്ഷേത്രം പത്താമുദയ മഹോത്സവം 17മുതൽ 26വരെ വിവിധ ചടങ്ങുകളോട് കൂടി നടത്തും. സമാപന ദിവസം വ്യഴാഴ്ച്ച രാവിലെ ആനയ്ക്കൽ ധന്വന്തരി കാവടി സംഘത്തിന്റെ കാവടിയാട്ടം, താണിയത്ത്കുന്ന് യുവജന മേള സംഘത്തിന്റെ ആഭിമുഖ്യത്തിൽ തൃപ്രയാർ അനിയൻ മാരാർ ആൻഡ് പാർട്ടി യുടെ നേതൃത്വത്തിൽ നാല്പതോളം കലാകാരൻമാർ പങ്കെടുക്കുന്ന ശിങ്കാരി മേളം, തുടർന്ന് അന്നദാനം, വൈകുന്നേരം കോഴിക്കോട് നാടകസഭ അവതരിപ്പിക്കുന്ന നാടകം പന്തിരുകുലം എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.