വടക്കാഞ്ചേരി: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം വ്യാഴം, വെള്ളി ദിവസങ്ങളിൽ മുള്ളൂർക്കരയിൽ നടക്കുമെന്ന് ഭാരവാഹികൾ വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറ്റൂർ രവിവർമ്മ ഹാൾ എന്ന് നാമകരണം ചെയ്ത മുള്ളൂർക്കര പ്രിയദർശിനി ഹാളിൽ വച്ചാണ് സമ്മേളനം. വ്യാഴാഴ്ച കാലത്ത് കൂടിയാട്ട കലാകാരൻ ശിവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, സെമിനാർ, ഡോക്യുമെന്ററി പ്രദർശനം, സമാദരണം എന്നിവ നടക്കും. ഉദ്ഘാടന ദിവസം കാലത്ത് നടക്കുന്ന സമാദരണ ചടങ്ങിൽ ജില്ലയിലെ പ്രമുഖരായ വ്യക്തിത്വങ്ങളെ മന്ത്രി എ.സി. മൊയ്തീൻ ആദരിക്കും. കലാസാഹിത്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ 2 ദിവസങ്ങളിലായി നടക്കുന്ന സമ്മേള ന ത്തിൽ പങ്കെടുക്കും. വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ വി. മുരളി, ടി. ഗോകുലൻ തുടങ്ങിയവർ പങ്കെടുത്തു.