ചാലക്കുടി: കാഞ്ഞിരപ്പിള്ളി ഡ്രീം വേൾഡ് വാട്ടർ പാർക്കിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ തീപിടുത്തത്തിൽ ത്രിഡി തിയ്യറ്റർ കത്തിനശിച്ചു. മുകളിലെ നിലയിൽ പ്രവർത്തിച്ചിരുന്ന ത്രിഡി തിയ്യറ്ററാണ് കത്തിയത്. എയർകണ്ടിഷനിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. സീറ്റുകൾക്കാണ് ആദ്യം തീപിടിച്ചത്.
സ്ഥാപനത്തിലെ സംവിധാനം ഉപയോഗിച്ച് തീയണക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് ചാലക്കുടിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവം നടക്കുമ്പോൾ തിയ്യറ്റർ പ്രവർത്തിച്ചിരുന്നില്ല. ഉറുമ്പൻകുന്നിൽ അപ്‌ഹോൾസ്റ്ററി ഷെഡ്ഡാണ് കത്തിനശിച്ചത്. അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു.
ഷെഡ്ഡിന് പുതിയ ഷീറ്റുകൾ ഘടിപ്പിക്കുന്നതിന് നടന്ന വെൽഡിംഗിനിടെയാണ് തീപിടുത്തുമുണ്ടായത്. ഷീറ്റുകളിൽ പിടിച്ച തീ നിമിഷ നേരം കൊണ്ട് ആളിപ്പടർന്നു. ചാലക്കുടിയിൽ നിന്നും ഫയർഫോഴ്‌സെത്തി രക്ഷാപ്രവർത്തനം നടത്തി. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കായിരുന്നു സംഭവം. തൈപ്പറമ്പിൽ ഷാജുവിന്റേതാണ് ഷെഡ്ഡ്.