ചേലക്കര: ചേലക്കര നിയോജക മണ്ഡലത്തിന് ലഭിച്ച സംസ്ഥാനത്ത് ജൈവ കൃഷി നല്ല രീതിയിൽ അവലംഭിക്കുന്ന നിയോജക മണ്ഡലത്തിനുള്ള 2018ലെ സംസ്ഥാനതല അവാർഡ് കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിൽ നിന്നും യു.ആർ. പ്രദീപ് എം.എൽ.എയും ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരും ചേർന്ന് ഏറ്റുവാങ്ങി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷനായി. 15 ലക്ഷം രുപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, തിരുവില്വാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണി, പഴയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ, ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, വരവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ശ്രീജയൻ, വിശ്വനാഥൻ, വിവിധ ഗ്രാമ പഞ്ചായത്തിലെ മെമ്പർമാർ, വടക്കാഞ്ചേരി, പഴയന്നൂർ, കൃഷി അസിസ്റ്റന്റ് ഡയറക്ടെർമാർ എന്നിവർ എം.എൽ.എയോടൊപ്പം അവർഡ് ഏറ്റുവാങ്ങൽ ചടങ്ങിൽ പങ്കെടുത്തു.