കയ്പ്പമംഗലം: കയ്പമംഗലം കാളമുറിയിൽ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളമുറി ഗ്രാമലക്ഷ്മിയിൽ മരത്തേഴത്ത് അരവിന്ദനാണ് (86) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെ വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അസുഖബാധിതനായി കിടന്നിരുന്ന അരവിന്ദനെ മുറിക്കുള്ളിലെ കട്ടിലിൽ കാണാതായതിനെ തുടർന്ന് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിനകത്തെ കസേര കിണറ്റിനരികിൽ കിടക്കുന്നത് കണ്ടത്. സംശയം തോന്നി കിണറ്റിൽ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടികയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വിമുക്തഭടനാണ് അരവിന്ദൻ. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെത്തിച്ച മൃതദ്ദേഹം ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം സംസ്‌കരിക്കും.
ഭാര്യ: വാസന്തി (റിട്ട അദ്ധ്യാപിക എ.എം.യു.പി.സ്‌കൂൾ കുരിക്കുഴി). മക്കൾ: രമേഷ്, രേഖ. മരുമക്കൾ: അമ്പിളി, സുകുമാരൻ.