തൃശൂർ: ഹാപ്പി ഡേയ്‌സ് രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യ ബ്രോഷർ പുറത്തിറക്കി. ചേംബർ ഒഫ് കോമേഴ്‌സ് ഹാളിൽ മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറിന് ഫെസ്റ്റിവൽ ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമൻ കൈമാറി. ചേംബർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് ടി.ആർ. വിജയകുമാർ, സെക്രട്ടറി എം.ആർ. ഫ്രാൻസിസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി.ജെ. പയസ് തുടങ്ങിയവർ പങ്കെടുത്തു.