തൃശൂർ: ആൽഫ ചാരിറ്റബിൾ ട്രസ്റ്റ് സേവനങ്ങളുടെ 25-ാം വർഷം പൂർത്തിയാകുന്നതിന്റെ ആഘോഷ പരിപാടികൾക്ക് 14ന് തുടക്കമാകുമെന്ന് ആൽഫ ട്രസറ്റ് ചെയർമാൻ കെ.എം. നൂറുദ്ദീൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ ഇന്നസെന്റ് മുഖ്യാതിഥിയാകും. ട്രസ്റ്റിൽ നിന്ന് പ്രതിമാസ പെൻഷൻ വാങ്ങുന്നവരുടെയും കുടുംബാംഗങ്ങളുടെയും വിവിധ വളണ്ടിയർമാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും കുടുംബ സംഗമവും കലാപരിപാടികളും ഉണ്ടാകും. പത്രസമ്മേളനത്തിൽ ആൽഫ ചീഫ് പ്രോഗ്രാം ഓഫീസർ സുരേഷ് ശ്രീധരൻ, പി.ആർ.ഒ റാഫി കെ. പോൾ എന്നിവരും പങ്കെടുത്തു.