തൃശൂർ: ഗുരുവായൂർ പത്മനാഭനെയും വലിയ കേശവനെയും അന്യായമായി നിരോധിച്ച വനം വകുപ്പ് നടപടിക്കെതിരെ ഗുരുവായൂരിൽ ഭക്തജന പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്ന് കേരള ഫെസ്റ്റിവൽ കോ- ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഗുരുവായൂർ ഏകാദശി ദിവസം തന്നെ ഗജരത്‌നം പത്മനാഭനെയും വലിയ കേശവനെയും മനഃപൂർവം എഴുന്നള്ളിപ്പിൽ നിന്നും ക്ഷേത്രച്ചടങ്ങുകളിൽ നിന്നും നിരോധിച്ച വനം വകുപ്പിലെ ചില ഉന്നതരുടെ തെറ്റായ നടപടികളിൽ പ്രതിഷേധിക്കാനായി ഫെസ്റ്റിവെൽ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെയും ആന പ്രേമികളുടെയും വിവിധ ദേവസ്വങ്ങളുടെയും ഉത്സവാഘോഷ കമ്മിറ്റികളുടെയും സഹകരണത്തോടെ ഡിസംബർ 14ന് രാവിലെ ഒമ്പതിന് ഗുരുവായൂർ കിഴക്കേനടയിലുള്ള മഞ്ജുളാൽ പരിസരത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നല്ല ബുദ്ധി ഉണ്ടകാൻ പ്രാർത്ഥിക്കാനായി ഭക്തജന പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതായി കോ- ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര അറിയിച്ചു.