കൊരട്ടി: കാടുകുറ്റി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലഘുഗ്രാമീണ വായ്‌പ്പാ പദ്ധതിയായ മുറ്റത്തെമുല്ലയുടെ ഉദ്‌ഘാടനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിജു ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ആർ. ഭാസ്‌കരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.വി. ജ്യോതിഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. സി.ഡി.എസ് ചെയർമാൻ ഓമന കൃഷ്ണൻകുട്ടി, സെക്രട്ടറി ഇ.കെ.വിജയ, ഡയറക്ടർ ബീന രവീന്ദ്രൻ എന്നിവർ സംസാരിച്ചു.