ചാലക്കുടി: മുരിങ്ങൂർ ലിറ്റിൽ ഫ്‌ളവർ പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൃശൂർ സഹോദയ സി.ബി.എസ്.ഇ അത്‌ലറ്റിക് മീറ്റിന് തുടക്കമായി. ചാലക്കുടി സി.എം.ഐ പബ്ലിക് സ്‌കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റ് മദർ ആൻസി മാപ്പിളപറമ്പിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. മാനേജർ മദർ സിസ്റ്റർ
ലയോ സ്‌കൂൾ ഫ്‌ളാഗ് നടത്തി. ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ ദീപശിഖ കൊളുത്തി. ബ്ലോക്ക് പഞ്ചാത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലീല സുബ്രഹ്മണ്യൻ, കൺവീനർ സിസ്റ്റർ ശോഭ ഫലോമിൻ, സി.എം.ഐ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സന്തോഷ് മുണ്ടൻമാണി, തൃശൂർ സഹോദയ ജോ:സെക്രട്ടറി തോമസ് എന്നിവർ പ്രസംഗിച്ചു.
117 സ്‌കൂളുകളിൽ നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ മേളയിൽ മാറ്റുരക്കും. 78 ഇനങ്ങളിലായാണ് മത്സരം. മേള 13ന് സമാപിക്കും.