തൃശൂർ: ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിനൊപ്പം വിവിധ കേന്ദ്രസംസ്ഥാന സാമൂഹിക ക്ഷേമ പദ്ധതികളെ കോർത്തിണക്കി ഇത്തരം കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ആവിഷ്‌കരിച്ച ഹരിതഭവനം അംഗീകാർ കാമ്പയിൻ സമാപിച്ചു. നഗരസഭാ തലത്തിൽ രണ്ട് മാസം നീണ്ട കാമ്പയിൻ പരിപാടിയായിരുന്നു ഇത്. മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്തു. പ്രധാൻ മന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ ഭാഗമായി കോർപറേഷൻ 5 പ്രൊജക്ടുകളാണ് സംഘടിപ്പിച്ചത്.
കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മികച്ച ഹരിതഭവനമായി തിരഞ്ഞെടുക്കപ്പെട്ട ഭാഗി, ബീമാ അലി എന്നിവർക്കു 10000 രൂപ കാഷ് അവാർഡും ഫലകവും നൽകി. മികച്ച അടുക്കളത്തോട്ടം, മികച്ച മാലിന്യ സംസ്‌കരണ മാതൃക, മികച്ച കുടുംബശ്രീ എ.ഡി.എസ്, മികച്ച റിസോഴ്‌സ് പേഴ്‌സൺ എന്നിവർക്ക് മേയർ സമ്മാനങ്ങൾ വിതരണം ചെയ്തു. കാമ്പയിന്റെ ഭാഗമായി നടത്തിയ ക്വിസ്, ഫോട്ടോഗ്രാഫി, കുട്ടികൾക്കുള്ള മത്സര വിജയികൾ, എന്നിവർക്കും പുരസ്‌കാരം നൽകി.
കാമ്പയിനിൽ
1300 കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് അംഗീകാരം
ഇതിൽ 1239 കുടുംബങ്ങളുടെ ഭവന നിർമ്മാണം ആരംഭിച്ചു
500 ഭവനങ്ങൾ പൂർത്തീകരിച്ചു, 800 ഭവനങ്ങൾ പണി നടക്കുന്നു
1193 കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ്
ഉജ്ജ്വൽ യോജന മുഖേന 230 സൗജന്യ ഗ്യാസ് കണക്‌ഷൻ