കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിൽ വൃക്ക രോഗികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ ഡയാലിസിസ് സംവിധാനത്തിനായുള്ള ഫണ്ടിലേക്ക് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അംഗങ്ങളിൽ നിന്ന് സമാഹരിച്ച ധനസഹായം കൈമാറി. പെൻഷനേഴ്സ് യൂണിയൻ ബ്ളോക്ക് കൗൺസിലിലേക്ക് എത്തിയ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷിന് യൂണിയൻ ജില്ലാ പ്രസിഡന്റ് എ.പി. ജോസ് മാസ്റ്റർ ഫണ്ട് കൈമാറി. പ്രൊഫ. കെ.കെ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എൻ.എ. കുഞ്ഞുമൊയ്തീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.കെ. സുരേന്ദ്രൻ മാസ്റ്റർ, യു.എം. അബ്ദുല്ലക്കുട്ടി മാസ്റ്റർ, പ്രൊഫ. എസ്. ഭാർഗവൻ പിള്ള, വി.കെ. ജോഷി തുടങ്ങിയവർ സംസരിച്ചു.