തൃശൂർ: മുനിസിപ്പൽ കോർപറേഷനിലെ കൂർക്കഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ മാതൃകാ ആരോഗ്യ കേന്ദ്രമാക്കി മാറ്റാൻ നടപടികൾ കൈകൊള്ളുമെന്ന് ഗവ ചീഫ് വിപ്പ്. അഡ്വ. കെ. രാജൻ. കൂർക്കഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ അജിത വിജയൻ അദ്ധ്യക്ഷനായി. എക്‌സിക്യൂട്ടിവ് എൻജിനിയർ ഷൈബി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ റാഫി ജോസ് .പി, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ ജ്യോതിലക്ഷ്മി, ഗ്രീഷ്മ അജയഘോഷ്, ഷീബ പോൾസൺ, മെഡിക്കൽ ഓഫീസർ ഡോ. ജിൽഷോ ജോർജ്, സി.പി.എം പ്രതിനിധി കെ. രവീന്ദ്രൻ, ഷീബ തിമോത്തി, ദൃശ്യ ടി. മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.