our-farming-our-health

ചാവക്കാട്: സമ്പൂർണ്ണ വിഷ വിമുക്ത പച്ചക്കറിക്കൃഷിയിൽ കേരളം സ്വയം പര്യാപ്തമാകാനുള്ള ബൃഹത്തായ മാറ്റത്തിലേക്ക് ചുവട് വയ്ക്കുകയാണെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ 'പച്ചക്കറി തൈ നടൽ'പദ്ധതി ചാവക്കാട് സബ്ജയിൽ വളപ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ, മദ്ധ്യ മേഖലാ ജയിൽ ഡി.ഐ.ജി: സാം തങ്കയ്യൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. മിനി, നഗരസഭാ വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, നഗരസഭാ വികസന സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാം, സബൂറ ബക്കർ, കെ.എൻ. നാസർഖാൻ എന്നിവർ സംബന്ധിച്ചു.