കൊടുങ്ങല്ലൂർ: ജില്ലാ കബഡി അസോസിയേഷനും യുവ കൊടുങ്ങല്ലൂരും സംയുക്തമായി സംഘടിപ്പിക്കുന്ന 64-)മത് ജില്ലാ കബഡി ചാമ്പ്യൻഷിപ്പ് 15ന് നഗരത്തിലെ കുഞ്ഞിക്കുട്ടൻതമ്പുരാൻ സ്ക്വയറിൽ നടക്കുമെന്ന് സംഘാടക സമിതി രക്ഷാധികാരി സി.സി. വിപിൻചന്ദ്രനും കബഡി അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.ജി അനന്തകൃഷ്ണൻമാസ്റ്ററും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇ.ടി. ടൈസൻമാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിത വിഭാഗങ്ങളിൽ നിന്നായി 34 ടീമുകൾ പങ്കെടുക്കും. സമാപന സമ്മേളനം അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് തുടങ്ങുന്ന മത്സരം രാത്രി പത്തുവരെ നീണ്ടു നിൽക്കും വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം.പി മനോജ്, കൺവീനർ സി.എച്ച്. ഹനീഷ്, ടി.ആർ. രദീപ് കുമാർ, എൻ.ഐ. സാദിഖ് എന്നിവർ പറഞ്ഞു.