കൊടുങ്ങല്ലൂർ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമരത്തോടനുബന്ധിച്ച്, കൊടുങ്ങല്ലൂരിൽ കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ നാമ ജപയാത്രയിൽ പങ്കെടുത്ത എട്ട് നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെ 46 പേരെ കോടതി പിരിയും വരെ ശിക്ഷിച്ചു.

ആളൊന്നുക്ക് 900 രൂപ പിഴയും ചുമത്തി. ബി.ജെ.പി കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലം കമ്മിറ്റികളുടെ പ്രസിഡന്റുമാരായ എം.ജി പ്രശാന്ത് ലാൽ, പി.എസ് അനിൽകുമാർ, കർമ്മസമിതി നേതാക്കളായ ജീവൻ നാലുമാക്കൽ, എം.ബി ഷാജി, ടി.ജെ ജെമി, സി.എം ശശീന്ദ്രൻ, ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി പി.കെ രവീന്ദ്രൻ, നിയോജക മണ്ഡലം പ്രസിഡന്റ് ദിനിൽ മാധവ്, കൗൺസിലർമാരായ ടി.എസ് സജീവൻ, ഒ.എൻ ജയദേവൻ, ഡോ. പി.വി ആശാലത, ശാലിനി വെങ്കിടേഷ്, രശ് മിബാബു, രേഖ സൽപ്രകാശ്, ബിന്ദു പ്രദീപ്, പാർവ്വതി സുകുമാരൻ എന്നീ കൗൺസിലർമാരടക്കമുള്ളവരെയാണ് ശിക്ഷിച്ചത്..