sn-vidhyabhavan-varnolsav

ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവന്റെ നേതൃത്വത്തിൽ നടത്തിയ വർണ്ണോത്സവം എസ്.എൻ.ഇ ആൻഡ‌് സി ട്രസ്റ്റ് ജന. സെക്രട്ടറി അഡ്വ. സി.വി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവന്റെ നേതൃത്വത്തിൽ നടത്തിയ വർണ്ണോത്സവം എസ്.എൻ.ഇ ആൻഡ‌് സി ട്രസ്റ്റ് ജന. സെക്രട്ടറി അഡ്വ. സി.വി സുഭാഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ വിജയരാഘവൻ, ജോ. സെക്രട്ടറി എം.എസ്. പ്രദീപ്, പ്രിൻസിപ്പൽ ഡോ. സുനിത, വൈസ് പ്രിൻസിപ്പൽ കെ.വി. ശാലിനി, അഡ്മിനിസ്‌ട്രേറ്റർ പി.വി. സുദീപ്കുമാർ, കെ.ജി വിഭാഗം സൂപർവൈസർ ഷൈലജ ബി.മേനോൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.