aituc
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ചേർപ്പ് മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പാട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി ചേർപ്പ് മണ്ഡലം സമ്മേളനം ആലപ്പാട് എസ്.എൻ ഹാളിൽ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉല്ലാസ് കണ്ണോളി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണൻ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ്‌കുമാർ, മണ്ഡലം സെക്രട്ടറി പി.വി. അശോകൻ, ലോക്കൽ സെക്രട്ടറി പി.ആർ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. ഇന്ദിര പഴുവിൽ പതാക ഉയർത്തി. ഭാരവാഹികളായി ഉല്ലാസ് കണ്ണോളി (പ്രസിഡന്റ് ), ഇ.എസ്. പ്രതീഷ് (സെക്രട്ടറി), ടി. എസ്. സുവർണൻ (ട്രെഷറർ) എന്നിവരെ തെരഞ്ഞെടുത്തു.