കൊടുങ്ങല്ലൂർ: കേന്ദ്രസർക്കാർ ദേശീയ പൗരത്വ ബിൽ ഭേദഗതി ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും യോഗവും നടത്തി. ജില്ലാ കമ്മിറ്റിയംഗം സി. സുമേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.വി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അമ്പാടി വേണു, ഏരിയാ സെക്രട്ടറി പി.കെ.ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി എന്നിവർ പ്രസംഗിച്ചു. നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ, വി.കെ ബാലചന്ദ്രൻ, ടി.കെ രമേഷ് ബാബു എന്നിവർ നേതൃത്വം നൽകി.

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വൈകീട്ട് പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം നാസർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി ചെന്താമാരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.എം മൊഹിയുദ്ദീൻ, അഡ്വ.പി.എച്ച് മഹേഷ്, വേണു വെണ്ണറ,കമാൽ കാട്ടകത്ത്, കെ.എച്ച് അബ്ദുൾ നാസർ, കെ.പി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ആലപനങ്ങാട് സാഹിബ് മഹല്ല് കമ്മിറ്റി പ്രതിഷേധറാലി സംഘടിപ്പിച്ചു. പള്ളി പരിസരത്ത് നിന്നും ആയിരങ്ങളെ പങ്കെടുപ്പിച്ചുള്ള റാലി പള്ളിനട, ശാന്തിപുരം വഴി പള്ളിപരിസരത്ത് സമാപിച്ചു. മഹല്ല് ഖത്തീബ് സഹൽ ഫൈസി, പ്രസിഡന്റ് അഷറഫ്, സെക്രട്ടറി സൈഫുദ്ദീൻ, ലത്തീഫ് മാസ്റ്റർ, മുസാൻ കാട്ടകത്ത് എന്നിവർ നേതൃത്വം നൽകി.

കൊടുങ്ങല്ലൂർ കൂട്ടായ്മ ബില്ല് കത്തിച്ച് കൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മക്ക് നെജു ഇസ്മായിൽ, പി.എ. കുട്ടപ്പൻ, പി.വി. സജീവ് കുമാർ, എൻ.ബി. അജിതൻ, ഗണേശ് ചാത്തപ്പറമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.