kalolsav

കൊടകര സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടന്ന സംസ്ഥാന ഭാരതീയ വിദ്യാനികേതൻ കലോത്സവത്തിന്റെ ലോഗോ പ്രകാശനം

ചാലക്കുടി: ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം ആതിഥേയത്വം വഹിക്കുന്ന കൊടകര സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടത്തി. അപ്പോളോ ടയേഴ്‌സ് ജനറൽ മാനേജർ അനിൽകുമാർ പ്രകാശനം നിർവഹിച്ചു. വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ എൻ.പി. മുരളി, വൈസ് ചെയർമാൻ ഡോ.ഡി.പി. നായർ, സെക്രട്ടറി ടി.സി. സേതുമാധവൻ, കലാമേള ജനറൽകൺവീനർ, കെ. വിജയൻ, വിവേകാനന്ദ ട്രസ്റ്റ് ട്രഷറർ സുഗേഷ്, സരസ്വതി സ്‌കൂൾ മാനേജർ ടി.കെ. സതീഷ്, പ്രിൻസിപ്പാൾ പി.ജി. ദിലീപ് വിദ്യാലയസമിതി മാതൃസമിതി ക്ഷേമസമിതി അംഗങ്ങൾ, വിവിധ കമ്മിറ്റി കൺവീനർമാർ, വിവേകാനന്ദ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലെ മാനേജർമാർ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.