വടക്കാഞ്ചേരി: കാർഷിക മേഖലയെ സമ്പുഷ്ടമാക്കാൻ വാഴാനി ഡാമിലെ വെള്ളം തുറന്നു വിട്ടു. പാടശേഖരങ്ങൾ ഇനി ജലസമൃദ്ധിയിലാകും. ഓലകരിച്ചിൽ മൂലം നെൽക്കൃഷി പ്രതിസന്ധിയിലാണെങ്കിലും കൃഷി സംരക്ഷണത്തിന് കൈത്താങ്ങാവുകയാണ് ജലസേചന വകുപ്പ്. കാർഷിക കലണ്ടർ പ്രകാരം ഇത് രണ്ടാം തവണയാണ് കൃഷി ആവശ്യത്തിനായി ഡാം തുറന്ന് വിടുന്നത്. പുഴയിലൂടെയും, കനാലിലൂടെയുമാണ് വെള്ളം തുറന്ന് വിട്ടിട്ടുള്ളത്. പത്ത് ദിവസത്തേക്കാണ് വെള്ളം തുറന്നു വിടുക. പാടശേഖരങ്ങൾക്കൊപ്പം പുഴയുടേയും, കനാലിന്റെയും പരിസരങ്ങളിലെ ജലസ്രോതസുകൾക്ക് ഡാമിലെ വെള്ളം കരുത്താകും. 62.48 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ഇപ്പോഴത്തെ ജലത്തിന്റെ അളവ് 60.37 മീറ്ററാണ്.