മാള: അഖിലേന്ത്യാ കിസാൻ സഭ കൊടുങ്ങല്ലൂർ മണ്ഡലം സമ്മേളനം നടത്തി. മാളയിൽ നടന്ന സമ്മേളനത്തിന് മുന്നോടിയായി മണ്ഡലം പ്രസിഡന്റ് അഡ്വ. ജോജി ജോർജ്ജ് പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം മുൻ എം.പി. സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. ജോജി ജോർജ്ജ് അദ്ധ്യക്ഷനായി. എൻ.കെ. സുബ്രഹ്മണ്യൻ, കെ.വി. വസന്ത്കുമാർ, വി.ആർ. സുനിൽകുമാർ എം.എൽ.എ, പി.പി. സുഭാഷ്, ബൈജു മണന്തറ, യു.കെ. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.