കൊടുങ്ങല്ലൂർ: കടലോരം കേന്ദ്രീകരിച്ച് വീണ്ടും മനുഷ്യക്കടത്ത് സാദ്ധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, അഴിക്കോട് അഴിമുഖത്ത് ശക്തമായ പരിശോധനയ്ക്കും ജാഗ്രതാ സമിതി അംഗങ്ങളും മത്സ്യതൊഴിലാളികളും നിരീക്ഷണം ശക്തമാക്കണമെന്നും നിർദ്ദേശം. ശ്രീലങ്കൻ സ്വദേശികൾ കടൽ മാർഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ സാദ്ധ്യതയുള്ളതായി ചൂണ്ടിക്കാട്ടിയാണ് ഇന്റലിജൻസ് റിപ്പോർട്ട്
വിവരം ലഭിച്ചിട്ടുള്ളത്. ആയതിനാൽ സംശയകരമായ സാഹചര്യത്തിൽ കാണുന്ന ബോട്ടുകളോ യാനങ്ങളോ അപരിചിതരായ ആളുകളെയോ കാണുകയാണെങ്കിൽ ഉടൻ പോലീസിൽ അറിയിക്കേണ്ടതാണെന്ന് കടലോര ജാഗ്രതാ സമിതി മുഖേനെ മത്സ്യ തൊഴിലാളികൾക്ക് വിവരം കൈമാറിയിട്ടുണ്ട്.