തൃശൂർ: രണ്ടായിരത്തിലേറെപ്പേർ അണിനിരന്ന ശിങ്കാരിമേളം കേട്ടും കണ്ടും തേക്കിൻകാട് മൈതാനിയിൽ നൂറുകണക്കിന് മേളാസ്വാദകർ ആവേശത്തിലാറാടി. ബെസ്റ്റ് ഒഫ് ഇന്ത്യയുടെ റെക്കാഡ് ശിങ്കാരിമേളത്തിന് തിളക്കമേറ്റി. ശിങ്കാരിമേളം വെൽഫയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചാണ് ഇത്രയധികം കലാകാരൻമാർ അണിനിരക്കുന്ന ശിങ്കാരിമേളം അവതരിപ്പിച്ചത്. ഗിന്നസ് പ്രതിനിധികളെ വിശദാംശങ്ങൾ അറിയിച്ചിരുന്നു. കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ശിങ്കാരിമേള കലാകാരൻമാരുടെ പങ്കാളിത്തവുമുണ്ടായി. പുതിയ രീതികളിലുള്ള ശിങ്കാരിമേളത്തിനു പകരം പഴയ സാമ്പ്രദായിക രീതിയിലുള്ള താളത്തിലാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. ഗവ.ചീഫ് വിപ്പ് കെ.രാജൻ റെക്കാഡ് സർട്ടിഫിക്കറ്റ് കൈമാറി.